സ്വപ്നലോകത്തെ ഞാന്.... (ഒര്മ്മകള്)



തിരുവനന്തപുരം കൊല്ലം പാസഞ്ചറില്‍ അന്ന് നല്ല തെരക്കായിരുന്നു. ഞാനാ ലഗേജ് കാരിയറിലേക്കൊരുവിധം വലിഞ്ഞുകയറിയിരുന്നു. എനിക്കു താഴെഎതിര്‍വശത്തായി ചന്തമുള്ളൊരു പെണ്കുട്ടിയിരിക്കുന്നു. ഇളം ചുവപ്പില്‍ പുള്ളിയുള്ല​പാവാടയും ഉടുപ്പും അവളുടെ ചന്തം കൂട്ടിയിരുന്നു കൂടെയൊരു ചന്ദനക്കുറിയും. കുറേനേരമവളെതന്നെ നേക്കിയിരുന്നു. ആ മുഖത്തുനിന്നും കണ്ണെടുക്കാതെ ഞാനോര്‍മ്മകളിലേക്കൂളിയിട്ടു.

ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുന്ന സമയം. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നൊരു കൂട്ടുകാരി. സ്ഥിരമായി പാവാടയും ഉടുപ്പുമാണ് ധരിക്കാറുണ്ടായിരുന്നത്. പഠനത്തില് മിടുക്കിയായിരുന്ന അവളെ എനിക്കിഷ്ടമായിരുന്നു. ഞങ്ങളൊന്നിച്ചാണ് സ്കൂളില് പോയിരുന്നത്. എന്‍റെ അച്ഛന്‍ തെന്നയാണ് ക്ലാസ് ടീച്ചര്‍. ഈ അദ്ധ്യയന വര്‍ഷം കൂടി കഴിഞ്ഞാല്‍ മറ്റൊരു സ്കൂളിലേക്കു പോകണം. ഇവിടെ നാലാം ക്ലാസ് വരയെ ഉള്ലൂ അഞ്ചുമതുല്‍ ഏഴുവരെ തൊട്ടടുത്ത മാനേജ് മെന്‍റ് സ്കൂളിലേക്ക് എനിക്ക് മറ്റം കിട്ടി. കൂടെ ക്ലാസിവളുണ്ടാകും എന്നു ഞാന്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. അവളെ കുറച്ചു ദൂരെയുള്ള ഹൈസ്കൂളിലേക്കാണ് അവളുടെ അച്ഛനയച്ചത്.

"അങ്ങോട്ടിത്തിരി നീങ്ങിയിരുന്നാല്‍ എനിക്കു കൂടിയിരിക്കാമായിരുന്നു."

"എന്താ?"

ഞാനറിയാതെയാണിതു പറഞ്ഞതെങ്കിലും പെട്ടന്നുതന്നെ സ്വപ്നത്തില് നിന്നും തിരികെ വന്നു.

അല്പം നീങ്ങിയിരുന്ന് സ്ഥലം കൊടുത്തിട്ട് താഴേയ്ക്ക് നോക്കി അവിടെയൊരു കൊന്പന്‍ മീശക്കാന്‍ അപ്പൂപ്പന്‍ എന്നേതന്നെ നോക്കിയിരിക്കുന്നു. പെണ് കുട്ടിയെ അവിടെയെല്ലാം പരതിയെങ്കിലും കണ്ടില്ല.

സ്നേഹത്തോടെ,
മനു.കൊല്ലം.

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌